Learn To Celebrate Our Achievements

LeVin ബിസിനസ് ടിപ്സ്(15.12.2024)

ഓരോ സംരംഭകനും ഒരു വലിയ സ്വപ്നം ഉണ്ടാകും. ആ വലിയ സ്വപ്നം നേടിയെടുക്കുവാൻ ഉള്ള പ്രയത്നം ആകും ഓരോ സംരംഭകനും നയിക്കുന്നത്.

നിരന്തരമായ പരിശ്രമത്തിലൂടെ ഉറപ്പായും അവനത് നേടിയെടുക്കുക തന്നെ ചെയ്യും.

ഇപ്പോൾ നിങ്ങളുടെ മുമ്പിൽ ഇതൊക്കെ എഴുതുമ്പോഴും അതിനു കാരണം വ്യവസായ വകുപ്പ് നൽകിയ അനുഭവങ്ങളാണ്.

ഒരിക്കൽ എനിക്ക് ഒരു കേന്ദ്രമന്ത്രിയുടെ എസ്കോർട്ട് ഓഫീസർ ആയി പോകുവാൻ അവസരം ലഭിച്ചു. തിരുവനന്തപുരം കോവളത്തെ സമുദ്ര ഹോട്ടലിൽ നടക്കുന്ന ഏതോ ഒരു പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത് .

അത്യാവശ്യം ഇംഗ്ലീഷ് പറയാൻ കഴിവുണ്ട് എന്ന കാരണത്താലാണ് എനിക്ക് ഉത്തരവാദിത്വം ലഭിച്ചത്. കേന്ദ്രമന്ത്രിക്ക് ആവശ്യമായ സേവനങ്ങൾ ഹോട്ടലിൽ നിന്ന് ലഭ്യമാക്കുക ഇതായിരുന്നു എൻറെ ചുമതല .

സർക്കാർ ചെലവിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ പോകുവാനും ആഹാരം കഴിക്കുവാനും കഴിയുമെന്ന് കാരണത്താൽ സന്തോഷത്തോടെ ഞാനത് ഏറ്റെടുത്തു

പരിപാടിയൊക്കെ കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോൾ കേന്ദ്രമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി കുറെ പെട്ടികൾ പുറത്തുകൊണ്ടുവന്നു .അത് ചുമന്ന് മന്ത്രിയുടെ കാറിൽ വെക്കുവാൻ ആവശ്യപ്പെട്ടു .

എൻറെ ഉള്ളിലെ ദുരഭിമാനം എന്നെ അതിൽ നിന്നും തടഞ്ഞു. ഞാനത് ചെയ്തില്ല

ഇത് കണ്ടുകൊണ്ട് നിന്ന എൻറെ അന്നത്തെ ഡയറക്ടർ ശ്രീ പോൾ ആൻറണി ഐഎഎസ് പെട്ടെന്ന് തന്നെ വന്ന് അതിൽ നിന്ന് ഒരു പെട്ടിയെടുത്ത് മന്ത്രിയുടെ കാറിൽ കൊണ്ടു വച്ചു കൊടുത്തു . പിന്നെ എനിക്കൊന്നും ആലോചിക്കാൻ കഴിഞ്ഞില്ല .ചറ പറ ബാക്കി പെട്ടികളെല്ലാം എടുത്ത് മന്ത്രിയുടെ കാറിൽ വെച്ചുകൊടുത്തു.

ഒരു നേതാവ് എന്നാൽ മറ്റുള്ളവർക്ക് മാതൃക ആകേണ്ടവൻ ആണ് എന്ന് എൻറെ ജീവിതത്തിൽ തെളിയിച്ചു തന്ന ഒരു സംഭവമായിരുന്നു .

ശ്രീ പോൾ ആൻറണി IAS പിന്നീട് കേരള സംസ്ഥാനത്തിന്റെ ഉന്നത പദവിയായ സംസ്ഥാന ചീഫ് സെക്രട്ടറി ആയിട്ടാണ് വിരമിച്ചത്.

മറ്റുള്ളവർക്ക് മാതൃകയായാൽ മാത്രമേ ശരിയായ നേതാവാകാൻ കഴിയുകയുള്ളൂ പഠിപ്പിച്ച അനുഭവങ്ങൾ.

ഇന്ന് 56 ആമത്തെ വയസ്സിൽ സർക്കാർ സേവനം അവസാനിപ്പിച്ച ശേഷം പുതിയ പ്രവർത്തനമേഖലകൾ തിരഞ്ഞെടുത്തു

അപ്പോൾ താഴെപ്പറയുന്ന പദവികൾ തേടിയെത്തി .

1.CEO& മാനേജിംഗ് ഡയറക്ടർ,
ലെവിൻ ബിസിനസ് സൊല്യൂഷൻസ്
പ്രൈവറ്റ് ലിമിറ്റഡ്.

2.⁠ ⁠സി ഇ ഒ , നാടൻ റൂട്ട്സ് സ്പൈസസ് ആൻഡ് ക്രാഫ്റ്റ് .

മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്തു കരുതുന്നു എന്ന ചിന്തയിൽ നിന്ന് എന്ന് മോചനം നേടുന്നുവോ ,അവിടെ നമ്മുടെ ജീവിത വിജയം ആരംഭിച്ചു തുടങ്ങുന്നു.

സ്വന്തം ലക്ഷ്യങ്ങളിലേക്കും അവയിൽ എത്താനുള്ള കർമ്മങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുക. തീർച്ചയായും നിങ്ങൾ അവിടെ എത്തും.

വിനോദ് ശ്രീധരൻ.
Le Vin Business Solutions.
(Former Joint Director)
Mob 9048290020

Needs Experience Business Consultant?